08:25pm 10 November 2026
NEWS
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം അഞ്ചാം വാർഷികം ആഘോഷിച്ചു.
27/05/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം അഞ്ചാം വാർഷികം ആഘോഷിച്ചു.
HIGHLIGHTS

ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം അഞ്ചാം വാർഷികം തൃക്കാക്കര സിഐ സുധീർ സി ഐ ഉദ്ഘാടനം ചെയ്യുന്നു.

കാക്കനാട്: ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ്) അഞ്ചാം വാർഷികം തൃക്കാക്കര മൈത്രീപുരം അങ്കണവാടി അങ്കണത്തിൽ ആഘോഷിച്ചു. തൃക്കാക്കര ജനമൈത്രി പൊലീസ് സ്റ്റേഷൻ സിഐ സുധീർ സി ഐ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പളളി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷാജി വാഴക്കാല മുഖ്യാതിഥിയായി . സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു മോൾ പി എസ് ,ജില്ലാ വൈസ് ചെയർമാൻ ജെൻസി എം ജെ , ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച് , അങ്കണവാടി അധ്യാപിക റസിയ എ എ, വി സുധീർ  എന്നിവർ പ്രസംഗിച്ചു. ഐ സി ഡി എസ് ഇടപ്പള്ളി പ്രൊജക്ടിലെ 27 ,36 അങ്കണവാടികളുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img